തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘സമാധി’ കല്ലറ തത്കാലം തുറക്കേണ്ടെന്ന് തീരുമാനം. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നു വിലയിരുത്തിയാണ് നടപടി. സമാധി തുറക്കാന്‍ പോലീസ് സംഘം എത്തിയതിനു പിന്നാലെ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
കുടുംബത്തിന്റെ ഭാഗം കേള്‍ക്കുമെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് അറിയിച്ചു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ ഇവരെ ബലം പ്രയോഗിച്ച് പോലീസ് സംഘം ഇവരെ മാറ്റുകയായിരുന്നു.