ഓരോ ജീവനും അമൂല്യമാണ്, കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗർഡറിലെ കമ്പിയിൽ കുരുങ്ങിയ കാക്കയെ രക്ഷിച്ച് ഫയർഫോഴ്സ്

തിരുവനന്തപുരം: മനുഷ്യ ജീവൻ മാത്രമല്ല ഓരോ ജീവനും വിലപ്പെട്ടതാണ്. കമ്പിയിൽ കുരുങ്ങിയ ഒരു കാക്കയെ രക്ഷപ്പെടുത്തിയിരിക്കുകയാണ് അഗ്നിരക്ഷാസേന. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗർഡറിലെ കമ്പിയിലാണ് കാക്ക കുരുങ്ങിയത്. 

ഇന്നലെ വൈകുന്നേരം നാട്ടുകാരാണ് കമ്പിയിൽ കുരുങ്ങിയ കാക്കയെ കണ്ടത്. കാക്കകൾ കൂട്ടമായെത്തിയത് ശ്രദ്ധിച്ചപ്പോഴാണ് കമ്പിയിൽ കുരുങ്ങിയ നിലയിൽ കാക്കയെ കണ്ടത്. തുടർന്ന് കഴക്കൂട്ടം ഫയർ ഫോഴ്സിൽ  വിവരമറിയിച്ചു. അഗ്നിരക്ഷാസേന ഉടനെത്തി കാക്കയെ രക്ഷപ്പെടുത്തുകയായിരുന്നു. കാലിൽ മുറിവു പറ്റിയ കാക്ക പിന്നീട് പറന്നകന്നു.

നാട്ടുകാർ ഓടിവന്നത് ഹിമയുടെ നിലവിളി കേട്ട്; 2 പേർ വീണത് പാറപ്പുറത്ത് ഇരിക്കുന്നതിനിടെ, 2 പേർ രക്ഷിക്കുമ്പോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin