മഞ്ചേരി : വേട്ടേക്കോട് പാറമടയിൽ യൂവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളമ്പാറ കണ്ടൻചിറ ബാലകൃഷ്ണന്റെ മകൻ അഭിനവ് (19) ആണ് മരിച്ചത്. ശനി ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്ന് പോയതായിരുന്നു. കാണാതായതിനെ തുടർന്നു വൈകിട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേ ഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാറമടയ്ക്ക് സമീപം പേഴ്സും മൊബൈൽ ഫോണും കണ്ടെത്തി. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഇന്നലെ പുലർച്ചെ 4ന് മൃതദേഹം കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി യിൽ പോസ്റ്റ്മോർട്ടം നടത്തി മൃ തദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മാതാവ്: വിലാസിനി. സഹോദരങ്ങൾ:അഭിജിത്, അഭിലാഷ്,
https://eveningkerala.com/images/logo.png