നയൻതാരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ.
ഫെമി 9 എന്ന പേരിൽ നയൻതാരയുടെ ബിസിനസ് സംരഭവുമായി ബന്ധപ്പെട്ട് ഇൻഫ്‌ലുവൻസർമാരെ ഒക്കെ ക്ഷണിച്ചുകൊണ്ട് നടത്തിയ പരിപാടിയിലാണ് നയൻതാരയ്ക്കെതിരെ വിമർശനം ഉയർന്നത്.
ഈ പരിപാടിക്ക് ആറു മണിക്കൂർ വൈകിയാണ് നയൻതാര എത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് യൂട്യൂബേഴ്‌സും ആരാധകരും ഒക്കെ എത്തിയിരിക്കുന്നത്.
ഇത്രയും ആറ്റിറ്റിയൂഡ് ഉള്ള താരങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് ഒരാൾ ഇൻസ്റ്റാഗ്രാമിലൂടെ ഫെമി 9 ന്റെ വീഡിയോ പങ്കുവെച്ചത്.
 രാവിലെ 9 മണിക്ക് വരും എന്ന് പറഞ്ഞ് ആറുമണിക്കൂറോളം വൈകി മൂന്ന് മണിക്കാണ് എത്തുന്നത്.
ഉച്ചയ്ക്ക് ഒരുമണിക്ക് തീരുമെന്ന് പ്രതീക്ഷിച്ച പരിപാടി വൈകിട്ട് 6 മണി വരെ നീണ്ടു. പലരും ട്രെയിനും ബസ്സും ഒക്കെ ബുക്ക് ചെയ്തിരുന്നെങ്കിലും അതൊക്കെ മിസ്സായി പോകുന്ന സാഹചര്യമാണ് ഉണ്ടായത്.
ഫെമി 9ന്റെ ഫോട്ടോസ് നയൻതാര പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമർശനമാണ്. ‘ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങൾക്ക് ഇതിലും സന്തുഷ്ടരാകാൻ  കഴിയില്ല.
ഇങ്ങനൊരു ജീവിതത്തിന് കൂടുതൽ നന്ദി..’ എന്നായിരുന്നു ഫോട്ടോകൾക്കൊപ്പം താരം കുറിച്ചത്. പിന്നാലെ വിമർശന കമന്റുകളും എത്തി.
വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാൻ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയൻതാരയ്ക്ക് എതിരെ വിമർശനം ഉയരുന്നുണ്ട്.
തക്ക സമയത്ത് പരിപാടിക്ക് വന്ന തങ്ങൾ‌ ‘പൊട്ടന്മാരാണോ’ എന്നും ഇവർ കമൻറ് ചെയ്യുന്നുണ്ട്. എന്തായാലും താങ്കളുടെ ഫോട്ടോ​​ഗ്രാഫൻ കൃത്യമായി ജോലി ചെയ്തുവെന്നും ഇവർ പരിഹസിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതികരിക്കാൻ നയൻതാര ഇതുവരെ തയ്യാറായിട്ടില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *