ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് യുണൈറ്റഡ് വിജയിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രൂണൈ ഫെർണാണ്ടസും ആഴ്സണലിനായി ഗബ്രിയേൽ മഗൽഹെയ്സും ആണ് ഗോൾ നേടിയത്.
ഷൂട്ടൗട്ടിൽ യുണൈറ്റഡ് നാല് കിക്കുകൾ വലയിലെത്തിച്ചപ്പോൾ ആഴ്സണലിന് മൂന്നെണ്ണം മാത്രമെ ലക്ഷ്യത്തിലെത്തിക്കാനായുള്ളു. മത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം റൗണ്ടിലേക്ക് മുന്നേറി.