മംഗളൂരു: കലബുർഗി ജില്ലയിലെ ജെവർഗിയിൽ ബലാത്സംഗത്തെ തുടർന്ന് എട്ടാംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മഹബൂബിനെ(21) പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയം നടിച്ചാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തെത്തുടർന്ന് അഖില ഭാരത വീരശൈവ മഹാസഭ അംഗങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
രണ്ടു മണിക്കൂർ ദേശീയ പാത ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി രാജശേഖർ സാഹു സിരി, താലൂക്ക് പ്രസിഡന്റ് സിദ്ധു സാഹു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബസവരാജ് പാട്ടീൽ നരിബോൾ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.