കാസർകോഡ്: കാസർകോഡ് ഉപ്പളയിൽ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ഉപ്പള അമ്പാറിലെ എസ് കെ ഫ്‌ളാറ്റിൽ താമസക്കാരനായ മുഹമ്മദ് ആദിലിനെയാണ് രണ്ടുകിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
അയില മൈതാനത്ത് ബൈക്കും കഞ്ചാവ് നിറച്ച സഞ്ചിയുമായി നിൽക്കുകയായിരുന്ന മുഹമ്മദ് ആദിലിനെ പോലീസ് സംഘമെത്തി പിടികൂടുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, സ്വകാര്യ ബസ്സിൽ കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സബീർ അഹമ്മദാണ് പിടിയിലായത്. അഞ്ചു കിലോ കഞ്ചാവ് പ്രതിയിൽ നിന്നും പിടിച്ചെടുത്തു.
കാലടിയിൽ നിന്ന് പെരുമ്പാവൂരിലേക്കുള്ള സ്വകാര്യ ബസ്സിൽ കഞ്ചാവുമായി യാത്ര ചെയ്ത പ്രതിയെ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്നാണ് പിടികൂടിയത്.