മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി. അൻവർ, എം.എൽ.എ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന. തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാര്‍ത്തസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്.
ഇതിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകും. സമൂഹമാധ്യമത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്.
എൽഡിഎഫിനേയും പിണറായിയേയും വെല്ലുവിളിച്ച് എല്ലാ അർത്ഥത്തിലും കളം നിറയാനാണ് അൻവറിന്റെ പദ്ധതി. അതിനുള്ള സാഹചര്യങ്ങളും ദേശീയ തലത്തിൽ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം.
എംഎൽഎ സ്ഥാനം രാജി വെച്ച് അൻവറിനോട് ഒറ്റക്ക് മൽസരിക്കാനാണ് മമത ബാനർജിയുടെ നിർദേശം. അഥവ തോറ്റാൽ കൈവിടില്ലെന്ന ഉറപ്പും മമത നൽകിയതായാണ് സൂചന.
വിജയിച്ചാൽ ടിഎംസി എംഎൽഎ ആയി നിയമസഭയിൽ തുടരാം. തോറ്റാൽ രാജ്യ സഭാ എംപി സ്ഥാനം നൽകുമെന്നാണ് മമത അൻവറിന് മുന്നിൽ വെച്ച ഓഫർ.