ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്ന സള്‍ഫര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. അല്ലിയിന്‍ അടങ്ങിയ ഉള്ളിയും ക്യാന്‍‌സര്‍ സാധ്യതയെ കുറയ്ക്കും.
ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവയിലും സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും ക്യാന്‍‌സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
സള്‍ഫര്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ക്യാന്‍‌സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. സള്‍ഫറും ഫൈബറും മറ്റും അടങ്ങിയ ബീന്‍സ് ക്യാന്‍സര്‍ സാധ്യതയെ തടയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed