പത്തനംതിട്ട: ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കി. 
ജനുവരി 7 മുതല്‍ 12 ഉച്ചവരെയുള്ള കണക്ക് പ്രകാരം 143 കടകളില്‍ പരിശോധന നടത്തി. 26 കേസുകളെടുത്തു. 1,47,000 രൂപ പിഴ ഈടാക്കി. ജനുവരി 11 ന് മാത്രം 68,000 രൂപ പിഴ ഈടാക്കി. 

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവ4ത്തിക്കുന്ന കടകള്‍, അധിക വില ഈടാക്കിയത്, അളവിലും തൂക്കത്തിലും കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. 

13 പേരടങ്ങുന്ന രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന. റവന്യൂ, ലീഗല്‍ മെട്രോളജി, സപ്ലൈകോ, ആരോഗ്യം എന്നീ വകുപ്പുകളാണ് സംയുക്ത സ്‌ക്വാഡിലുള്ളത്. 
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും തുട4ച്ചായി നിയമലംഘനം കണ്ടെത്തുകയും ചെയ്യുന്ന ഹോട്ടലുകളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍പ്പെടുത്തി അടുത്ത വ4ഷങ്ങളില്‍ സന്നിധാനത്ത് വ്യാപാരം നടത്തുന്നതില്‍ നിന്ന് ഒഴിവാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed