കൂറ്റന്‍ ജയം, രണ്ടാം ഏകദിനത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

രാജ്‌കോട്ട്: അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 116 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സാണ് അടിച്ചെടുത്തത്. ജമീമ റോഡ്രിഗസിന്റെ സെഞ്ചുറിയും (91 പന്തില്‍ 102) ഹര്‍ലീന്‍ ഡിയോള്‍ (89), സ്മൃതി മന്ദാന (73), പ്രതിക റാവല്‍ (67) എന്നിവരുടെ ഇന്നിംഗ്‌സുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാനാണ് സാധിച്ചത്. ദീപ്തി ശര്‍മ മൂന്നും പ്രിയ മിശ്ര രണ്ടും വിക്കറ്റെടുത്തു. 

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് വേണ്ടി 80 റണ്‍സെടുത്ത കൗള്‍ട്ടര്‍ റീലി മാത്രമാണ് തിളങ്ങിയത്. സാറാ ഫോബ്‌സ് (38), ലൗറ ഡെലാനി (37) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം, വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രാജ്‌കോട്ടില്‍ പിറന്നത്. ഗംഭീര തുടക്കാണ് മന്ദാന-പ്രതിക ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കയിത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 156 റണ്‍സാണ് ചേര്‍ത്തത്. 19ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 73 റണ്‍സെടുത്ത മന്ദാനയെ  ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ് പുറത്താക്കി. രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു മതി! റിഷഭ് പന്തിനെ തഴഞ്ഞ് മുന്‍ താരം

തൊട്ടടുത്ത പന്തില്‍ പ്രതികയും മടങ്ങി. ജോര്‍ജിന ഡെംപ്‌സിയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒരു സിക്‌സും എട്ട് ഫോറും പ്രതിക നേടി. തന്റെ അഞ്ചാമത്തെ മാത്രം ഇന്നിംഗ്സ് കളിക്കുന്ന പ്രതികയുടെ മൂന്നാം അര്‍ധ സെഞ്ചുറിയാണിത്. കഴിഞ്ഞ മത്സരത്തില്‍ 89 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു പ്രതിക. മാത്രമല്ല, മത്സരത്തിലെ താരവും പ്രതിക തന്നെ. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേയും 24കാരി അര്‍ധ സെഞ്ചുറി നേടിയിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ജമീമ – ഹര്‍ലീന്‍ സഖ്യം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 183 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 48-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. 

ഹര്‍ലീനെ, അര്‍ലേനെ കെല്ലി പുറത്താത്തി. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ റിച്ചാ ഘോഷ് (10) വേഗത്തില്‍ മടങ്ങി. വൈകാതെ ജമീമ റോഡ്രിഗസ് തന്റെ കന്നി ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 91 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍. അവസാന ഓവറിലാണ് താരം സെഞ്ചുറി നേടുന്നത്. അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. തേജല്‍ ഹസാബ്‌നിസ് (2), സയാലി സത്ഗാരെ (2) പുറത്താവാതെ നിന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ മലയാളി താരം മിന്നു മണി ഇന്നും പുറത്തിരുന്നു.

By admin

You missed