17 ലക്ഷം അഫ്‌ഗാനിസ്ഥാൻ അഭയാർത്ഥികളോട് രാജ്യം വിടാനുള്ള അന്ത്യശാസനം നൽകി പാക്കിസ്ഥാൻ. പാക്കിസ്ഥാൻ നടത്തുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയെന്ന് അഫ്‌ഗാൻ ഭരണകൂടം.
പാക്കിസ്ഥാനെതിരേ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാനിലെ അഫ്ഗാൻ എംബസ്സി. തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് അഫ്‌ഗാൻ അഭയാർത്ഥികളെന്ന നിലപാടിലാണ് പാക്കിസ്ഥാൻ.
നാടുവിട്ടില്ലെങ്കിൽ അതിക്രമണകാരികൾ എന്ന തരത്തിൽ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. താലിബാൻ അധികാരത്തിൽ മടങ്ങിയെത്തിയപ്പോൾ അഫ്ഗാൻ മണ്ണുപേക്ഷിച്ചു വന്നെത്തിയവരാണ് ഇവർ.
ഇപ്പോൾ മറ്റൊരു മാർഗ്ഗവുമില്ലാതെ അവിടേക്കുതന്നെ മടങ്ങാൻ നിർബന്ധിരാകുന്നു. താലിബാൻ ഭരണകൂടവുമായുള്ള പാക്ക് ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു.
കിട്ടുന്ന വാഹനങ്ങളിൽ കൂട്ടത്തോടെ മടങ്ങുന്നവരുടെ തിരക്കാണ് പാക്കിസ്ഥാൻ – അഫ്‌ഗാനിസ്ഥാൻ ബോർഡറായ തോര്‍ഖാമിൽ.