പാലക്കാട്: തൃത്താല കരിമ്പനക്കടവിലെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന ഭാരതപുഴയുടെ കടവിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി കിട്ടിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അൻസാർ കൊലപാതകകേസിൽ പൊലീസ് തിരയുന്ന കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കിട്ടിയത്.
അൻസാറിൻ്റെ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് കബീറിൻ്റെ മൃതദേഹം  കണ്ടെടുത്തത്. ഇയാളുടെ കഴുത്തിനാണ് മാരകമായ വെട്ടേറ്റിട്ടുള്ളത്.  അതേസമയം, അൻസാറിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി മുസ്തഫയുടേയും അൻസാറിന്റെ മരണമൊഴിയും തമ്മിൽ വ്യത്യാസമുണ്ട്.
കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് മൊഴി നൽകിയത്. എന്നാൽ മുസ്തഫയാണ് തന്നെ വെട്ടിയതെന്നാണ് അൻസാറിൻ്റെ മരണ മൊഴി. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള മുസ്തഫയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *