കാസർഗോഡ് : കെഎം അഹമ്മദ് അനുസ്മരണവും, മാധ്യമ അവാര്‍ഡ് വിതരണവും നടന്നു.
സത്യസന്ത്യതയും ആത്മാർത്ഥയും കാത്തു സൂക്ഷിച്ചു കൊണ്ട് പത്ര ധർമ്മം നടത്തുവാൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് രജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മന്ത്രി അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രഭാഷകനും കാസര്‍കോട് സാഹിത്യവേദിയുടെ മുന്‍ പ്രസിഡണ്ടുമായ കെ എം അഹമ്മദ് അനുസ്മരണവും, മാധ്യമ അവാര്‍ഡ് വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.