ബംഗളൂരു: ഇന്ത്യൻ താരം ജസ്പ്രീത് ബുംറയ്ക്ക് ഐസിസി ചാമ്പ്യൻസ് ട്രോഫി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ താരത്തിനു പരിക്കേറ്റിരുന്നു. നിലവിൽ വിശ്രമത്തിലാണ് ബുംറ.
എന്തായാലും താത്കാലിക ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് പൂർണമായും മുക്തനായെങ്കിൽ മാത്രമെ അദ്ദേഹത്തെ അവസാന സ്ക്വാഡിൽ ഉൾപ്പെടുത്തുക.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ ആണ് ബുംറയ്ക്ക് പരിക്കേറ്റത്, മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം ഒരു ഓവർ മാത്രമാണ് ബുമ്ര ബൗൾ ചെയ്തത്.