താരസമ്പന്നമായ കുടുംബചിത്രം പങ്കുവെച്ച് നടി നസ്രിയ. ഫാസിലും ഫഹദും നസ്രിയയും ഫർഹാൻ ഫാസിലും ഉൾപ്പെട്ട ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. മൂന്ന് തലമുറകളിലുള്ള കുടുംബാംഗങ്ങൾ ചിത്രത്തിലുണ്ട്.
സംവിധായകൻ ഫാസിലും മക്കളും മരുമക്കളും പേരക്കുട്ടികളും ഒരുമിച്ചുള്ള മനോഹരനിമിഷത്തെക്കുറിച്ച് ഒരുപാട് പേർ കമെന്റുമായി എത്തുന്നുണ്ട്. നസ്രിയയുടേയും ഫഹദിന്റേയും ആരാധകരാണ് കൂടുതലും സന്തോഷം പങ്കുവെച്ചത്. റോയൽ ഫാമിലിയെന്ന് ഒരാൾ കുറിച്ചു. നടി ശിവദയും കമെന്റുമായി എത്തിയിട്ടുണ്ട്.
‘പുഷ്പ 2’, ‘ആവേശം‘, ‘തലൈവർ 170‘ എന്നിവയാണ് പുറത്തിറങ്ങാനുള്ള ഫഹദ് ചിത്രങ്ങൾ. സുധ കൊങ്കര ഒരുക്കുന്ന പുതിയ ചിത്രത്തിൽ നസ്രിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.