വാഷിങ്ടന്‍: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി.
കലിഫോര്‍ണിയയിലെ കാട്ടുതീയിലുണ്ടായ ദാരുണമായ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തി. ബൈഡന്റെ അചഞ്ചലമായ പിന്തുണക്ക് സെലെന്‍സ്കി നന്ദി പറഞ്ഞു.
ഞാന്‍ ബൈഡനുമായി സംസാരിച്ചു. കലിഫോര്‍ണിയയിലെ കാട്ടുതീയിലുണ്ടായ ദാരുണമായ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തി.
യുക്രെയ്നിന്റെ സ്വാതന്ത്ര്യത്തിനുള്ള അചഞ്ചലമായ പിന്തുണയ്ക്കും അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ അമേരിക്ക വഹിച്ച സുപ്രധാന പങ്കിനും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്ന് സെലെന്‍സ്കി എക്സില്‍ കുറിച്ചു.