ബാംഗ്ലൂർ: കർണാടകയിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു.
കർണാടക എസ്ആർടിസിബസ് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കർണാടക എസ്ആർടിസി ബസിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.
കോലാർ സ്വദേശികളാണ് മരണപ്പെട്ടത്. ചെന്നൈയിലേ ഒരു ക്ഷേത്രം സന്ദർശിച്ച് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 

ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം ബസിൽ 55 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.

ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ് പച്ചക്കറികൾ കയറ്റിവന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്.
അപകട സ്ഥലത്ത് വെച്ച് തന്നെ നാല് പേരുടെയും മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ മുപ്പതിലധികം പേർക്ക് പരുക്ക് ഉണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *