പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ
ചില ഭക്ഷണപാനീയങ്ങൾ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചയപ്പെടാം.
പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചയപ്പെടാം.
പഞ്ചസാര ധാരാളം അടങ്ങിയ സോഡ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഗ്ലൈസെമിക് സൂചിക കൂടിയ വൈറ്റ് ബ്രെഡ് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ പെട്ടെന്ന് കൂടാന്‍ കാരണമാകും.
വെള്ള റൊട്ടി, പാസ്ത, ബിസ്ക്കറ്റ്, ബേക്കറി ഭക്ഷണങ്ങൾ തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
പഞ്ചസാര ധാരാളം അടങ്ങിയ കേക്ക്, കാന്‍റി, ചോക്ലേറ്റുകള്‍ തുടങ്ങിയ ബേക്കറി സാധനങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്.
ബര്‍ഗര്‍, സോസേജ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
അമിതമായി പഞ്ചസാര അടങ്ങിയ ജ്യൂസുകളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.