കോഴിക്കോട്: താമരശേരിയില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. കാരാടി സ്വദേശി ഷീജയ്ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഷീജ രാവിലെ ആറിന് യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ പോകവെ താമരശേരി കാരാടി ജങ്ഷനില്‍വച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വാഹനത്തിന്റെ ടയറുകള്‍ ഷീജയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.