കൊല്ലം: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശി ലോറി ഇടിച്ചു മരിച്ചു. ചെന്നൈ സ്വദേശി എസ് മദന്‍കുമാര്‍(28) ആണ് മരിച്ചത്.
കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമല ദർശനത്തിന് ശേഷം ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മദൻകുമാർ പുനലൂരിലെത്തിയത്. ഇവിടെ ദേശീയപാതയോരത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി ഇടിച്ചു കയറുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ മദന്‍കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *