കൊച്ചി: സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി. 
ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയാണ് ഉത്തരവ്. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്ത്.
മികച്ച ബോഡി സ്ട്രക്ചര്‍ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥനായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരുടെ ഹര്‍ജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ തള്ളിയത്. 
ആലുവ പോലീസ് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകളും ഹര്‍ജിക്കാരനെതിരേ ചുമത്തിയിരുന്നു. ഇത് റദ്ദാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed