ഡല്‍ഹി: ചൊവ്വാഴ്ച ടിബറ്റില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു. 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉള്‍പ്പെടെ ആറ് ഭൂകമ്പങ്ങളാണ് ഇന്നലെ ഉണ്ടായത്.
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
തുടക്കത്തില്‍ ആളപായങ്ങള്‍ കുറവായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മരണസംഖ്യ 126 ആയി ഉയര്‍ന്നു. 188-ലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്
മേഖലയിലെ ടിംഗ്രി കൗണ്ടി ശക്തമായ ഭൂകമ്പങ്ങള്‍ക്ക് അപരിചിതമല്ല. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ പലപ്പോഴും ശക്തമായ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നതാണ്.