‘എന്നാലും ഇതെന്തൊരു പെടാലാണ്’; വയറ് നിറഞ്ഞപ്പോള്‍ തൂണുകൾക്കിടയില്‍ കുടുങ്ങിപ്പോയ കാട്ടാനയുടെ വീഡിയോ വൈറൽ

മൈസൂരുവിലെ ഹുൻസൂർ താലൂക്കിലെ നാഗർഹോളെ ടൈഗർ റിസർവില്‍ കഴിഞ്ഞ ദിവസം ഒരു കാട്ടാന അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടു പോയി. അരസു ഹൊസകട്ടെ തടാക തീരത്ത് വീരനഹൊസഹള്ളിക്ക് സമീപം സ്ഥാപിച്ചിരുന്ന തൂണുകൾക്ക് ഇടയിലാണ് കാട്ടാന പെട്ട് പോയത്. തടാകം മറികടന്ന് കാട്ടില്‍ നിന്നും ആന കയറാതിരിക്കാന്‍ സ്ഥാപിച്ച തൂണികളായിരുന്നു അവ. ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ അനങ്ങാന്‍ പറ്റാത്തവിധം ആന തൂണുകൾക്കിടയില്‍പ്പെട്ട് നിലവിളിച്ചപ്പോള്‍ രക്ഷകരായെത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കാട്ടാനയ്ക്ക് രക്ഷ. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഒരു കാട്ടാന സമീപ പ്രദേശത്തെ വിളകൾക്ക് നാശമുണ്ടാക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ജനവാസ മേഖലയ്ക്ക് എതിരെ തടാകത്തിന് മറുവശത്തായിരുന്നു ആദ്യം ആനയെ കണ്ടിരുന്നത്. പിന്നീട് തടാക തീരത്ത് കൂടി ജനവാസമേഖലയില്‍ കയറിയ ആന, തൂണുകൾക്കിടയിലൂടെ കൃഷിയിടത്തിലേക്ക് കയറി, പ്രദേശത്ത് കാര്യമായ നാശനഷ്ടം വരുത്തി. ഇതിനിടെ പ്രദേത്ത് നിന്ന് കാര്യമായി ഭക്ഷണവും കഴിച്ചു. ഇതോടെയാണ് കാട്ടാന അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടത്. 

‘പ്ലീസ് രക്ഷിക്കൂ, അവർ എന്‍റെ പുറകിലുണ്ട്’; ബെംഗളൂരുവിൽ രാത്രി യുവതിയെ പിന്തുടർന്ന് മൂന്ന് പേർ, വീഡിയോ വൈറൽ

കുളിപ്പിക്കുന്നതിനിടെ ആനയുടെ കുത്തേറ്റ് 22 -കാരിയായ സ്പാനിഷ് വിദ്യാർത്ഥിനി മരിച്ചു

വയർ നിറഞ്ഞതോടെ ആദ്യം കടന്ന് വന്ന തൂണുകൾക്കിടയിലൂടെ തിരികെ കടക്കാന്‍ പറ്റിയില്ല. ആന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാന്‍ സ്ഥാപിച്ച തൂണുകൾ അവസാനം തിരിച്ച് പോകുമ്പോഴാണ് കെണിയായി മാറിയത്. എന്നാല്‍, വയർ നിറഞ്ഞപ്പോള്‍ തൂണുകൾക്കിടയില്‍ കാട്ടാന പെട്ടുപോയി. ആനയുടെ നിലവിളി കേട്ട് അന്വേഷിച്ചെത്തിയ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള രക്ഷാസംഘം സ്ഥലത്തെത്തി ആനയെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമങ്ങളാരംഭിച്ചു. ഒടുവില്‍, ജെസിബി സ്ഥലത്തെത്തിച്ച് തൂണുകൾ ഇളക്കി മാറ്റിയതോടെയാണ് കിട്ടിയ ഒഴിവില്‍ കാട്ടാന കാട്ടിലേക്ക് ഓടി. ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ ഓടുന്ന ആനയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ആകർഷിച്ചു. കാട്ടാനയ്ക്ക് പരിക്കുകളില്ലെന്ന് ആര്‍എഫ്ഒ അറിയിച്ചു. 

‘കുട്ടിക്കാലത്തെ സ്വപ്നം, ഒടുവിൽ യാഥാർത്ഥ്യമായി’; പ്രീമിയർ പത്മിനി സ്വന്തമാക്കിയതിനെ കുറിച്ച് യുവതി, വീഡിയോ
 

By admin