ലണ്ടൻ: ലൈംഗികത വ്യക്തമാക്കുന്ന വിധത്തിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ “ഡീപ്‌ഫേക്കുകൾ” സൃഷ്ടിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും ക്രിമിനൽ കുറ്റം ചുമത്തുന്നതിനായി നിയമം പാസാക്കി ബ്രിട്ടൻ.
സ്ത്രീകളേയും കുട്ടികളേയും ലക്ഷ്യം വച്ചുള്ള ഇത്തരം ചിത്രങ്ങളുടെ വ്യാപനം ബ്രിട്ടനിൽ ക്രമാധീനമായി ഉയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ നിയമഭേദഗതി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ നിർമ്മിച്ചെടുക്കുന്ന വീഡിയോകളോ ചിത്രങ്ങളോ ഓഡിയോ ക്ലിപ്പുകളോ ആണ് ഡീപ്ഫേക്കുകൾ. അശ്ലീല ചിത്രങ്ങൾ മറ്റൊരാളുടെ സാദൃശ്യത്തിലേക്ക് ഡിജിറ്റലായി മാറ്റാൻ അത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് സാധിക്കും.
മോർഫ് ചെയ്ത വീഡിയോകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നത് 2015-ൽ ബ്രിട്ടനിൽ കുറ്റകരമാക്കിയിരുന്നു, എന്നാൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ ആ നിയമത്തിനു മാറ്റം വേണമെന്ന് ആവശ്യ ഉയർന്നത്.