ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കരളിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് പ്രധാനമാണ്.
നമ്മള് കഴിക്കുന്ന ഭക്ഷണമാണ് കരളിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നത്. ചില ഭക്ഷണങ്ങൾ കരൾ രോഗങ്ങൾക്ക് ഇടയാക്കും.
ബർഗർ, പിസ്സ തുടങ്ങിയ പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കരളിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് സിറോസിസിന് കാരണമാവുക ചെയ്യും.
മറ്റേതൊരു ഭക്ഷണത്തേയും പോലെ മദ്യപാനം കരളിനെ നശിപ്പിക്കും. മദ്യം കരൾ കോശങ്ങളെ നശിപ്പിക്കുകയും മാരകമായ കരൾ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ചുവന്ന മാംസം വിവിധ കരൾ രോഗങ്ങൾക്ക് ഇടയാക്കും. പൂരിത കൊഴുപ്പ് കൂടുതലായതിനാൽ ഇത് ഹൃദയാരോഗ്യത്തെ നശിപ്പിക്കും.
സോഡ പോലുള്ള ഉയർന്ന പഞ്ചസാര പാനീയങ്ങളും മറ്റ് മധുര പാനീയങ്ങളും കരളിൻ്റെ ആരോഗ്യം മോശമാക്കുകയും ചെയ്യും.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. ബേക്കറി പലഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കണം.