ഡല്‍ഹി: ടിബറ്റ് ഭൂചലനത്തില്‍ മരണം 53 ആയി. 62 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉള്‍പ്പെടെ ആറ് ഭൂചലനങ്ങള്‍ ഉണ്ടായത്.
ഭൂകമ്പത്തില്‍ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കെട്ടിടങ്ങള്‍ കുലുങ്ങി.
ഭൂകമ്പത്തില്‍ ടിബറ്റന്‍ മേഖലയില്‍ 53 പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 62 പേര്‍ക്ക് പരിക്കേറ്റതായി ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു
പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങളും തകര്‍ന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിംഗ്രി കൗണ്ടിയിലും അതിന്റെ പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രഭവകേന്ദ്രത്തിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി പറഞ്ഞു.