തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർമാരുടെ സമഗ്ര കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.
ആകെ 3,60,63,000 ജനസംഖ്യ വരുന്ന സംസ്ഥാനത്ത് വോട്ടവകാശമുള്ള 2,78,10,942 പേരാണുള്ളത്.
ഇതിൽ 1,34,41,490 പേർ പുരുഷൻമാരും 1,43,69,092 പേർ സ്ത്രീകളും 360 പേർ ഭിന്ന ലിംഗക്കാരുമാണെന്ന് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ 25,409 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. 
കണക്കുകൾ ശതമാനത്തിൽ
വോട്ടർ പട്ടികയിൽപ്പെടുന്ന 1.04ശതമാനം പേർ മുതിർന്ന പൗരൻമാരാണ് 1.07ശതമാനം 18നും 19നും ഇടയിൽ പ്രായമുള്ളവരും 0.94 ശതമാനം ഭിന്നശേഷിക്കാരുമാണ്. ഭിന്നശേഷിക്കാരിൽ 55.77ശതമാനം പുരുഷൻമാരും 44.23ശതമാനം സ്ത്രീകളും ഉൾപ്പെടുന്നു.
വിധി തീരുമാനിക്കുന്നതിൽ ചെറുപ്പക്കാരും മധ്യവയസ്‌ക്കരും നിർണ്ണായകം
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുത്തിലെ നിർണായക ഘടകം ചെറുപ്പക്കാരും മദ്ധ്യവയസ്‌ക്കരുമായിരിക്കും.
അതിനനുസരിച്ച് രാഷ്ട്രീയ പാർട്ടികൾ അവരുടെ ക്യാമ്പെയിനുകൾ രൂപപ്പെടുത്തേണ്ടതുണ്ട്. പ്രകടനപത്രികയും ഇവർക്ക് യോജിക്കുന്ന വിധത്തിലാവണം.  

വയസ്
പുരുഷൻമാർ
സ്ത്രീകൾ
ഭിന്നലിംഗം
ആകെ
ശതമാനം

18-19
1,54,425
2,96,552
5
2,96,552
1.07

20-29
21,74,579
21,68,475
122
43,43,176
15.62

30-39
26,86,601
26,12,571
106
52,99,278
19.05

40-49
28,73,281
30,51,525
80
59,24,886
21.30

50-59
24,27,833
28,12,082
28
52,39,943
18.84

60-69
18,50,602
20,09,615
11
38,60,228
13.88

70-79
9,95,796
11,41,600
6
21,37,402
7.69

80 വയസിന് മുകളിൽ
2,78,373
4,31,102
2
7,09,477
2.55

സംസ്ഥാനത്ത് സ്ത്രീ വോട്ടർമാർ കൂടുതൽ
സംസ്ഥാനത്ത് സ്ത്രീ വോട്ടർമാർ പുരുഷൻമാരെക്കാൾ കൂടുതലാണെന്ന യാഥാർത്ഥ്യവും കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നു.
9,27,602 സ്ത്രീ വോട്ടർമാരാണ് പുരുഷൻമാരെക്കാൾ അധികമുള്ളത്.  ഭാവി കേരളത്തിന്റെ നയങ്ങൾ രൂപപ്പെടുത്താനും തിരഞ്ഞെടുപ്പ് ജയങ്ങൾക്കുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയേണ്ടതും ഇതു കൂടി ശ്രദ്ധിച്ചു വേണമെന്ന് ചുരുക്കം.
എൻ.ആർ.ഐ വോട്ടർമാർ ഏറ്റവും കുടുതൽ മലപ്പുറത്ത്
വിദേശത്ത് ജോലി ചെയ്യുന്നവരിൽ 90,124 പേർക്കാണ് വോട്ടവകാശമുള്ളതെന്നും കണക്കുകൾ പറയുന്നു.
ഇതിൽ 84007 പേർ പുരുഷൻമാരും 6108 പേർ സ്ത്രീകളും 9 പേർ ഭിന്നലിംഗക്കാരുമാണ്. ഏറ്റവും കൂടുതൽ എൻ.ആർ.ഐ വോട്ടർമാർ കോഴിക്കോടണുള്ളത്.
35876 വോട്ടവകാശമുള്ള പ്രവാസികളാണ് ജില്ലയിലുള്ളത്. ഇതിൽ 34,075 പേരും പുരുഷൻമാരാണ്.
1797 പേർ സ്ത്രീകളും നാല് പേർ ഭിന്നലിംഗക്കാരുമാണ്. 15,120 പേരുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 13,932 പേരുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമുണ്ട്. 329 പേരുമായി ഇടുക്കിയാണ് അവസാന സ്ഥാനത്തുള്ള ജില്ല. 
ഭിന്നലിംഗക്കാർ ആകെ 360
വോട്ടവകാശമുള്ള 360 ഭന്നലിംഗക്കാരാണ് വോട്ടർ പട്ടികയിൽ നിലവിൽ ഇടം പിടിച്ചിട്ടുള്ളത്.
49 പേരുമായി കോഴിക്കോട് ഒന്നാമതും 41 പേരുമായി മലപ്പുറം രണ്ടാമതും എത്തിനിൽക്കുമ്പോൾ 36 പേർ തൃശ്ശൂരിൽ നിന്നും വോട്ടർ പട്ടികയിൽ എത്തിയതോടെ ജില്ലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
നാല് പേരുമായി വയനാടാണ് അവസാന സ്ഥാനത്തുള്ളത്. 
ഭിന്നശേഷിക്കാർ രണ്ട് ലക്ഷത്തിൽപ്പരം
2,62,220 ഭിന്നശേഷിക്കാരെയും വോട്ടർ പട്ടിക ഉൾക്കൊള്ളുന്നു. ഇതിൽ 1,46,243 പേർ പുരുഷൻമാരും 1,15,973 പേർ സ്ത്രീകളും നാല് പേർ ഭിന്ന ലിംഗക്കാരുമാണ്. 
പോളിംഗ് സ്‌റ്റേഷനുകൾ ആകെ 25,409
ആകെ 25,409 പ്രധാന പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2839 പോളിംഗ് സ്‌റ്റേഷനുകൾ മലപ്പുറത്തും 2733 എണ്ണം തിരുവനന്തപുരത്തും സ്ഥിതി ചെയ്യുന്നു. 
അസംബ്ലി മണ്ഡലങ്ങളുടെ പ്രത്യേകതകൾ
ഏറ്റവും കൂടുതൽ വോട്ടറുമാരുള്ളത് കുന്നമംഗലം അസംബ്ലി മണ്ഡലത്തിലാണ്. 2,41,105 പേരാണ് പട്ടികയിലുള്ളത്.  
വനിതകൾ ഏറ്റവും കൂടുതൽ ആറന്മുളയിലാണ്. 1,24,783 സ്ത്രീ വോട്ടറുമാരാവും അവിടെ വിധിയെഴുതുക.
ഭിന്നലിംഗക്കാർ കൂടുതൽ തിരുവനന്തപുരത്തുമാണുള്ളത്. ഇത്തരത്തിലുള്ള 29 പേർ സമ്മതിദാന അവകാശം മണ്ഡലത്തിൽ വിനിയോഗിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *