ഖത്തര്‍: ഖത്തറില്‍ കമ്പനി ഫോര്‍മേഷന്‍, ട്രാന്‍സ്ലേഷന്‍ മേഖലയില്‍ ശ്രദ്ധേയരായ പ്രമുഖ ബിസിനസ് ഗ്രൂപ്പ് മവാസിം ബിസിനസ് ഗ്രൂപ്പ് പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് എം.ഡി ഡോ. ശഫീഖ് കോടങ്ങാട് രചിച്ച ബിസിനസ് രസതന്ത്രം എന്ന പുസ്തകം വ്യാഴാഴ്ച ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രകാശിതമായി. 
പ്രകാശിത പുസ്തകം പുതിയ സംരംഭകര്‍ക്ക് ഒരു കൈപുസ്തകമായി ഉപയോഗിക്കാനാവുമെന്നും, ജി.സി.സി രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് ഉപകാരപ്രദമായ പുതിയ കാഴ്ചപ്പാടുകളും രീതികളും പ്രതിപാദിക്കാന്‍ രചയിതാവ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പുസ്തകം വിലയിരുത്തവെ ശുഹൈബ് വാഫി അഭിപ്രായപ്പെട്ടു.
സുഹൈല്‍ ഹുദവി ഇംഗ്ലീഷില്‍ പുസ്തകം പരിചയപ്പെടുത്തി.

 തിരക്കിനിടയിലും വര്‍ഷങ്ങളായി ഒരു സംരംഭകന്‍ എന്നതിനപ്പുറം സാമൂഹിക സേവന രംഗങ്ങളില്‍ ഇടപെട്ടതിലും, പാവപ്പെട്ട ലേബര്‍മാര്‍ക്ക് നിയമസഹായം ചെയ്തതിലും വലിയ സന്തോഷവും ആഹ്ലാദവുമുണ്ടെന്ന് ഗ്രൂപ്പ് മാനേജര്‍ ഹമീദ് ഹുദവി പറഞ്ഞു.

 ഒരു വ്യക്തി എന്നതിനപ്പുറം വര്‍ഷങ്ങള്‍ക്കപ്പുറം വലിയ നിയമ പ്രശ്നങ്ങള്‍ക്കും വഴിവിളക്കായ സ്ഥാപനമായതിനാല്‍ അവിസ്മരണീയമായ പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് കഴിഞ്ഞ കാലത്ത് നടത്തിയതെന്നും അതില്‍ വലിയ അഭിമാനമുണ്ടെന്നും അഡ്വ. ജാഫര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. 
പിആര്‍ഒ സര്‍വീസസ് മേഖലയില്‍ മവാസിം ഗ്രൂപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഹഠാദാകര്‍ഷിച്ചുവെന്ന് പരിപാടിയില്‍ പങ്കെടുത്ത് ഡോ. സമീര്‍ മൂപ്പന്‍ അഭിപ്രായപ്പെട്ടു.  ചടങ്ങില്‍ പുസ്തക പ്രകാശനം, അഡ്വ. ജാഫര്‍ ഖാന്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ ആര്‍ ജെസൂരജിന് നല്‍കി നിര്‍വഹിച്ചു. 

ബിസിനസ് അപചയങ്ങളും കേസുകളും പ്രശ്നങ്ങളും വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ നിയമ പരിജ്ഞാനവും സംരംഭകര്‍ക്കുള്ള ഒരു ചെറിയ ഉദ്ബോധന ശ്രമവുമാണ് തന്റെ പുസ്തകമെന്നും രചയിതാവും ഗ്രൂപ്പ് എം.ഡിയുമായ ഡോ.ശഫീഖ് കോടങ്ങാട് അഭിപ്രായപ്പെട്ടു.

 ഡോ. സമീര്‍ മൂപ്പന്‍, എംഒഐഓഫീസര്‍ ഹാശിം പാവരട്ടി, ആര്‍ ജെ  സൂരജ്, അഡ്വ. ജാഫര്‍ ഖാന്‍, മറ്റു സംഘടനാ പ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങിന് സുബൈര്‍ ഹുദവി നന്ദിയും രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *