മാളികപ്പുറം എന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരം ദേവനന്ദ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഗു. സംവിധാനം ചെയ്യുന്നത് നവാഗതനായ മനുവാണ്. ഹൊറർ സൂപ്പർ നാച്വറൽ ഴോണറിലുള്ള ചിത്രമാണ് ഗു. ദേവനന്ദ പ്രധാന വേഷത്തിലെത്തുന്ന ഗുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ ‘മുന്ന’ അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. തറവാട്ടിൽ മുടങ്ങിക്കിടന്നതെയ്യം നടത്തുന്നതിനാണ് തറവാട്ടിലേക്ക് ഇവര്‍ എത്തുന്നത്. ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. ‘മുന്ന’യ്‍ക്ക് ഇത് ഏറെ ആശ്വാസകരമായി. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി. ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ഹൊറര്‍ ചിത്രം കടന്നു ചെല്ലുന്നത്. കുട്ടികൾക്കുണ്ടാകുന്ന ഈ അനുഭവങ്ങൾക്ക് മുതിർന്നവരേക്കാൾ കുട്ടികളാണ് പരിഹാരം കണ്ടെത്തുന്നത്. ഇതുകൊണ്ടുതന്നെ മനുവിന്റെ സംവിധാനത്തിലുള്ള കുട്ടികളുടെ ഹൊറർ ചിത്രമായി ‘ഗു’വിനെ വിശേഷിപ്പിക്കാം. ഇവിടെ ‘മുന്ന’യെ യെദേവനന്ദ അവതരിപ്പിക്കുന്നു. സൈജു കുറുപ്പാണ് ‘മുന്ന’യുടെ അച്ഛനാകുന്നത്. അശ്വതി മനോഹരൻ ‘മുന്ന’യുടെ അമ്മയായെത്തുന്നു.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിര്‍മിക്കുന്നു. രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്‍ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഗുവില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രാഹണം ചന്ദ്രകാന്ത് മാധവാണ്. സംഗീതം ജൊനാഥ് ബ്രൂസാണ്.
മാളികപ്പുറത്തിലൂടെ പ്രേക്ഷകരുട മനം കവർന്ന താരത്തിന് മികച്ച പ്രകടനത്തിന് വേദിയാകുന്നതാണ് ഗു എന്ന പുതിയ ചിത്രം. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന ചിത്രമായിരിക്കും ഗു. ഗുവിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ശ്രീജിത്ത് ശ്രീനിവാസൻ സൗണ്ട് ഡിസൈനറാകുന്ന ചിത്രത്തിന്റെ മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ എസ്.മുരുകൻ, സൗണ്ട് മിക്സിംഗ് എൻ ഹരികുമാർ, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ് രാഹുൽ രാജ് ആർ, പിആർഒ വാഴൂര്‍ ജോസ്, ഹെയിൻസ്, മാർക്കറ്റിംഗ് ആൻഡ് ഡിസൈൻസ്: സ്നേക്ക്പ്ലാന്‍റ് എന്നിവരുമാണ്.