പോഷകങ്ങളും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് പ്ലം. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഫൈബറിനാല്‍ സമ്പന്നമാണ് പ്ലം. അതിനാല്‍ പ്ലം കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്കും പ്ലം കഴിക്കാം. കാര്‍ബോ അടങ്ങിയിരിക്കുന്നുണ്ടെങ്കിലും പ്ലം പഴത്തിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറിയ അളവില്‍ പ്രമേഹ രോഗികള്‍ക്ക് പ്ലം കഴിക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ല.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്ലം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ പ്ലം കഴിക്കുന്നത് നല്ലതാണ്.