പെരുമ്പാവൂര്‍: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 60 വര്‍ഷം തടവ്. പട്ടിമറ്റം എരുമേലി സ്വദേശി വിഷ്ണുവിനെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 20 വര്‍ഷം വീതമാണ് ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷ വിധിച്ചത്.
2021ലാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ എടുത്തു കൊണ്ടുപോയി പീടിപ്പിക്കുകയായിരുന്നു. കുട്ടിക്ക് രക്തസ്രവം ഉണ്ടാകുകയും കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.