മുകേഷിൻറെ മുന്നൂറാമത് ചിത്രം ‘ഫിലിപ്പ്സി’ലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബ് ഈണമിട്ട ‘ഈ ലോകം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ഗാനം രചിച്ചിരിക്കുന്നത് അനു എലിസബത്ത് ജോസാണ്.
മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ചിരിക്കുന്ന ചിത്രം ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്നു.
നവംബറിൽ ‘ഫിലിപ്സ്’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത് എന്ന പ്രത്യേകതയും ‘ഹെലൻ’ ടീം ഒരുക്കുന്ന ഈ ചിത്രത്തിനുണ്ട്.
മൂന്നു മക്കളുമൊത്ത് ബെം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്.
വേൾഡ് വൈഡ് തിയേട്രിക്കൽ റൈറ്റ്സ് – 90’സ് പ്രൊഡക്ഷൻ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, ക്യാമറ – ജെയ്സൺ ജേക്കബ് ജോൺ, എഡിറ്റിംഗ് – നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് ജെ പുള്ളാടൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, കോസ്റ്റ്യൂംസ് – അരുൺ മനോഹർ, മേക്കപ്പ് – മനു മോഹൻ, ലിറിക്‌സ് – അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി.എഫ്.എക്‌സ് – അക്സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് – ആശിഷ് ഇല്ലിക്കൽ, അസോസിയേറ്റ് ഡയറക്ടർ – ധനഞ്ജയ് ശങ്കർ, കളറിസ്റ്റ് – ജോജി പാറക്കൽ, സ്റ്റിൽസ് – നവീൻ മുരളി, മീഡിയ പ്ലാനിംഗ് ടൈറ്റസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഡിസൈൻ – യെല്ലോടൂത്ത്സ്.

By admin

Leave a Reply

Your email address will not be published. Required fields are marked *