ഡല്‍ഹി: ഡല്‍ഹിയില്‍ 12,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സാഹിബാബാദ് ആര്‍ആര്‍ടിഎസ് സ്റ്റേഷനില്‍ നിന്ന് ന്യൂ അശോക് നഗര്‍ ആര്‍ആര്‍ടിഎസ് സ്റ്റേഷനിലേക്കുള്ള നമോ ഭാരത് ട്രെയിനിലും പ്രധാനമന്ത്രി യാത്ര ചെയ്തു
സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയില്‍ 4,600 കോടി രൂപയുടെ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയുടെ 13 കിലോമീറ്റര്‍ ദൂരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
ഈ ഉദ്ഘാടനത്തോടെ ഡല്‍ഹിക്ക് ആദ്യ നമോ ഭാരത് കണക്ടിവിറ്റി ലഭിക്കും.ഇത് ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള യാത്ര സുഗമമാക്കും.
ഡല്‍ഹി മെട്രോ നാലാം ഘട്ടത്തില്‍ ജനക്പുരിക്കും കൃഷ്ണ പാര്‍ക്കിനും ഇടയില്‍ 1,200 കോടി രൂപ ചെലവ് വരുന്ന 2.8 കിലോമീറ്റര്‍ ദൂരവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടം ഉദ്ഘാടനം ചെയ്യുന്ന ആദ്യ പാതയാണിത്.
दिल्ली के विकास को मिली नई रफ्तार…पीएम श्री @narendramodi ने साहिबाबाद और न्यू अशोक नगर के बीच दिल्ली-गाजियाबाद-मेरठ नमो भारत कॉरिडोर के 13 किलोमीटर लंबे हिस्से का उद्घाटन किया। इस दौरान उन्होंने नमो भारत ट्रेन में यात्रा कर बच्चों से संवाद भी किया।#MetroRevolutionInIndia… pic.twitter.com/gDGiQUxESr
— BJP (@BJP4India) January 5, 2025
दिल्ली-NCR के करोड़ों लोगों के लिए खुशखबरी!मोदी सरकार दे रही मेट्रो कनेक्टिविटी का और मजबूत उपहार। मेट्रो के विस्तार सहित ₹12,200 करोड़ की कई विकास परियोजनाओं की सौगात। #MetroRevolutionInIndia pic.twitter.com/EL2GLFgnwh
— BJP (@BJP4India) January 5, 2025