ജയ്പൂര്‍: രാജസ്ഥാനില്‍ കൈക്കൂലി വാങ്ങിയ രണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍. പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെയാണ് രാജസ്ഥാന്‍ ആഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യാണ് പിടികൂടിയത്. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്.
ഇംഫാലിലെ ഇഡി ഉദ്യോഗസ്ഥരായ നവല്‍ കിഷോര്‍ മീണയും, സഹായി ബാബുലാല്‍ മീണയുമാണ് അറസ്റ്റിലായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ എസിബിയെ അറിയിക്കുകയായിരുന്നു. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കാനും അറസ്റ്റ് ഒഴിവാക്കുന്നതിനുമായാണ് ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയ്പൂരിലെ എസിബി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡോ.രവിയുടെ നേതൃത്വത്തിലുള്ള സംഘം നവല്‍ കിഷോര്‍ മീണയെയും ബാബുലാല്‍ മീണയെയും അറസ്റ്റ് ചെയ്തത്. രണ്ട് പേരും ജയ്പൂരിലെ ബാസി സ്വദേശികളാണ്.
രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്നും ഇരുവര്‍ക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് എടുക്കുമെന്നും എസിബി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ പറഞ്ഞു.