ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ-70) അന്തരിച്ചു. ശ്വാസ തടസത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പ്രമുഖ നടന്‍ ടി.എസ്. ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്.
1953ല്‍ തൂത്തുക്കുടിയിലാണ് ജൂനിയര്‍ ബാലയ്യയുടെ ജനനം. ചിന്ന തായെ, കുംകി തുടങ്ങി 40 വര്‍ഷത്തിനിടെ അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ചെന്നൈയില്‍ ഹീലിംഗ് സ്‌ട്രൈപ്‌സ് എന്ന സുവിശേഷ പ്രചാരണ കേന്ദ്രം ആരംഭിച്ച് പ്രവര്‍ത്തിക്കവെയാണ് അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ പിന്നീട്.