ഛത്തീസ്ഗഢ്: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ ബന്ധുവിലേയ്ക്ക് നീളുന്നു. മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറി(28)നെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ മുകേഷിൻ്റെ ബന്ധു റിതേഷ് ചന്ദ്രക്കറും ഉൾപ്പെടുന്നു.
ബസ്തർ മേഖലയിലെ ഗംഗളൂർ മുതൽ ഹിരോളി വരെയുള്ള 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ അഴിമതി രേഖകൾ മുകേഷ് അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു. പ്രാരംഭ ടെൻഡർ 50 കോടി രൂപയായിരുന്ന പദ്ധതി, പ്രവൃത്തിയുടെ വ്യാപ്തിയിൽ ഒരു മാറ്റവുമില്ലാതെ 120 കോടി രൂപയായി ഉയർന്നു. കരാറുകാരൻ സുരേഷ് ചന്ദ്രക്കറാണ് പദ്ധതി കൈകാര്യം ചെയ്തത്.
മുകേഷിൻ്റെ വെളിപ്പെടുത്തൽ പ്രദേശത്തെ കോൺട്രാക്ടർ ലോബിയിൽ അലയൊലികൾ സൃഷ്ടിച്ച് അന്വേഷണം ആരംഭിക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചു.