കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് പെരിയ എസ്.എൻ കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ 50 കമ്പനികളിൽ നിന്നായി 1000ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി ആരോഗ്യം, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് എന്ജിനീറിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികൾ പങ്കെടുക്കുന്നു. ബോബി ചെമ്മണ്ണൂർ ജ്വലേഴ്സ്, യുണൈറ്റഡ് മെഡിക്കൽ സെന്റർ, ജി ടെക്, വീർ മഹീന്ദ്ര, സുൽത്താൻ ഡയമണ്ട്സ്, സിഗ്നേച്ചർ ഓട്ടോമൊബൈൽസ് തുടങ്ങിയ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.തൊഴിൽ മേള രാവിലെ 10ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ ആരംഭിക്കും. തൊഴിൽ മേള നടക്കുന്ന നാലിന്് എസ്.എൻ കോളേജ് സ്ഥിതി ചെയ്യുന്ന ചാലിങ്കാലിൽ എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *