ഡല്‍ഹി: ഉത്തരേന്ത്യയെ കീഴടക്കി കനത്ത മൂടല്‍മഞ്ഞ്. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെട്ടത്.
 ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് പ്രദേശത്തെ കീഴടക്കിയത് മൂലം ദൃശ്യപരത ഗണ്യമായി കുറഞ്ഞു.

ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നത്.  കനത്ത മൂടല്‍മഞ്ഞ് നഗരത്തെ വിഴുങ്ങിയതിനാല്‍ ദൃശ്യപരത കുറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

ഡല്‍ഹി വിമാനത്താവളത്തില്‍ 50 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. രാവിലെ 7 മണിയോടെ റണ്‍വേയിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു.
ഈ സാഹചര്യം വിമാന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *