കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ വാണിജ്യ കെട്ടിടത്തിലേക്ക് ചെറു വിമാനം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം.
ഓറഞ്ച് കൗണ്ടി നഗരമായ ഫുള്ളര്‍ട്ടണിലാണ് സംഭവം. അപകടത്തെക്കുറിച്ച് ഉച്ചയ്ക്ക് 2.09 ന് പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചതായി ഫുള്ളര്‍ട്ടണ്‍ പോലീസ് വക്താവ് ക്രിസ്റ്റി വെല്‍സ് പറഞ്ഞു
അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി തീയണയ്ക്കുകയും ചുറ്റുമുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തതായി വെല്‍സ് പറഞ്ഞു.
തയ്യല്‍ മെഷീനുകളും ടെക്സ്റ്റൈല്‍ സ്റ്റോക്കുകളും ഉണ്ടായിരുന്ന ഗോഡൗണിന് തീപിടിച്ച് കേടുപാടുകള്‍ സംഭവിച്ചു.
രണ്ട് മരണങ്ങള് സ്ഥിരീകരിച്ചു. 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, എട്ട് പേരെ സംഭവസ്ഥലത്ത് ചികിത്സ നല്കി വിട്ടയച്ചു. വെല്‍സ് പറഞ്ഞു
ഇത് ഏത് തരത്തിലുള്ള വിമാനമാണെന്നോ പരിക്കേറ്റവര്‍ വിമാനത്തിലാണോ നിലത്താണോ ഉണ്ടായിരുന്നതെന്നോ അറിയാന്‍ സാധിച്ചിട്ടില്ലെന്നും വെല്‍സ് പറഞ്ഞു.