മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഇനി മുതൽ റിപ്പബ്ലിക് ദിനത്തിനു അവധി നൽകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സ്കൂളുകൾക്ക് അവധി നൽകുന്നതിനു പകരം കുട്ടികൾക്കായി ദേശീയതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കും.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ഒരേ പോലെ ബാധകമാണ്. ഈ വർഷം മുതൽ അവധി ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒരു ദിവസം മുഴുവൻ മത്സരങ്ങൾ നടത്താനാണ് തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തലിനു ശേഷം മാർച്ച് പാസ്റ്റ് നടത്തും. തുടർന്നാകും മത്സരങ്ങൾ സംഘടിപ്പിക്കുക.
അതിനിടെ സർക്കാർ നടപടിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ഒരു വിഭാഗം അധ്യാപകരും ഇതിനെതിരെ രംഗത്തെത്തി. ദിവസം മുഴുവൻ ആഘോഷം സംഘടിപ്പിക്കേണ്ട കാര്യമെന്താണ് എന്നാണ് അധ്യാപകർ ചോദിക്കുന്നത്.