കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ. ഇയാൾ ഇന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ആണ് നിഗോഷ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
മൃദംഗ വിഷൻ എംഡി എം നികോഷ് കുമാർ, സിഇഒ ഷമീർ, പൂർണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
അതേസമയം കേസിൽ ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി