കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈറ്റ്  “ചിൽ & ഗ്രിൽ @ വിൻറർ കാസിൽ” എന്ന പേരിൽ  വിവിധ ആഘോഷങ്ങൾ നിറഞ്ഞ വിന്റർ പിക്‌നിക് സംഘടിപ്പിച്ചു.

ഡിസംബർ 26-ന് വൈകുന്നേരം ആരംഭിച്ച പ്രോഗ്രാമിൽ അംഗങ്ങളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവയോടൊപ്പം വിവിധയിന ഭക്ഷണ സ്റ്റാളുകളും ഉണ്ടായിരുന്നു.

ഐ എ കെ  പ്രസിഡന്റ് അബിൻ തോമസ് പിക്‌നിക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് എല്ലാവരെയും സ്വാഗതം ചെയ്തു.

രാത്രി വൈകുവോളം നീണ്ട പ്രോഗ്രാമിൽ ഫോട്ടോ സെഷൻ, സാംസ്കാരിക പരിപാടികൾ, ഇന്ത്യയിൽ നിന്ന് കുവൈറ്റ്‌ സന്ദർശിക്കുന്ന മാതാപിതാക്കളെ ആദരിക്കൽ, കുവൈറ്റിൽ നിന്നും വിട്ടു പോകുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് നൽകൽ, ക്രിസ്മസ്, പുതുവത്സര കേക്ക് മുറിക്കൽ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

രണ്ടാം ദിവസം രുചികരമായ പ്രഭാതഭക്ഷണത്തോടൊപ്പം ആരംഭിച്ച പ്രോഗ്രാമിനെ തുടർന്ന് കുട്ടികൾക്കായി വനിതാ ഫോറം അംഗങ്ങൾ നടത്തിയ കളറിങ് മത്സരങ്ങൾക്ക് രാജി ഷാജി മാത്യു, വിനീത എന്നിവർ നേതൃത്വം നൽകി. കായിക മത്സരങ്ങൾ, വിവിധ ഗെയിമുകൾ, ടഗ് ഓഫ് വാർ എന്നിവ സ്പോർട്സ് കൺവീനർ ബിജോ തോമസിന്റെ നേതൃത്വത്തിൽ നടത്തി.
വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്തുകൊണ്ട് യോഗത്തിൽ ട്രഷറർ ബിജോ ജോസഫ് എല്ലാവർക്കും നന്ദി രേഖപെടുത്തി. ഇടുക്കി അസോസിയേഷൻ കുവൈറ്റ് അംഗങ്ങളുടെ ശക്തമായ കൂട്ടായ്മയും സമർപ്പണവും ഈ പിക്‌നിക് വിജയകരമാക്കി.

പ്രധാന നേതാക്കളും കമ്മിറ്റി അംഗങ്ങളും പരിപാടി വിജയകരമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിന് പ്രത്യേക നന്ദി രേഖപെടുത്തി:
പിക്‌നിക് കൺവീനർ: ടെറൻസ് ജോസ്ഫുഡ് കമ്മിറ്റി: ബിജു ജോസ്, സന്തോഷ് ആന്റണി, സജിമോൻ പി. ടി., ബിനു ആഗ്നെൽ ജോസ്സാംസ്കാരിക പരിപാടി കമ്മിറ്റി: അനീഷ് ശിവൻ, അനൂപ് ജോണി, ഭാവ്യ അനൂപ്
കായിക കമ്മിറ്റി: ബിജോ തോമസ്, ബേബി ജോൺ, ബെനി അഗസ്റ്റിൻ, ഔസപ്പച്ചൻ തോട്ടുങ്കൽഫോട്ടോഗ്രാഫി: ജോൺലി തുണ്ടിയിൽഓവർഓൾ മാനേജ്മെന്റ്: അനീഷ് പ്രഭാകരൻ
കളറിങ് മത്സരങ്ങൾ: രാജി ഷാജി മാത്യു, വിനീതപബ്ലിസിറ്റി: ജോൺലി തുണ്ടിയിൽ, ജോമോൻ പി. ജേക്കബ്കാറ്ററിംഗ് ടീം ഷാനു, ചാലെറ്റ് കീപ്പർ ഹാരിസ്, എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും പ്രത്യേക നന്ദി രേഖപെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed