നൂറനാട്: കേരള പിറവി ദിനത്തോട് അനുബന്ധിച്ച് നൂറനാട് മണ്ഡലം തെക്ക് കിടങ്ങയം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും അക്ഷര ഗുരുക്കളെ ആദരിക്കലും പടനിലം ആശാൻമുക്കിൽ വച്ച് നടന്നു.
ഡിസിസി ജനറൽ സെക്രട്ടറി രാജൻ പൈനുമൂട് സമ്മേളനം ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് G ഹരിപ്രകാശ് വിദ്യാഭ്യാസ അവാർഡ് വിതരണവും അക്ഷര ഗുരുക്കളെ ആദരിക്കൽ ചടങ്ങും നിർവഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം ആർ രാമചന്ദ്രൻ, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ അജയൻ നൂറനാട്, കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജകമണ്ഡലം പ്രസിഡൻ്റ് റജി വി ഗ്രീൻലാൻഡ്,നൂറനാട് മണ്ടലം തെക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് വന്ദന സുരേഷ്,അനിൽ നൂറനാട്,പഞ്ചായത്ത് മെമ്പർ ഷൈലജ സുരേഷ്,റോയി,ബെന്നി ജോൺ ,ലാലുഎന്നിവർ പ്രസംഗിച്ചു.