കൊട്ടാരക്കര: കൊട്ടാരക്കര ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ ബുധനാഴ്ച നടന്ന കൊല്ലം സബ്ബ് ജില്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം വഞ്ചിപ്പാട്ടുമത്സരത്തിൽ ‘എ-ഗ്രേഡോടെ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കന്ററി സ്‌കൂൾ.
ഒമ്പതാം ക്‌ളാസ്സിലെ വിദ്യാർത്ഥിനി കൃഷ്ണ ആർ. പിള്ളയുടെ നയിച്ച പാട്ടിന് കൂട്ടായി ശ്രീലക്ഷ്മി, പ്രാർത്ഥന, ആർദ്ര, സുഹാന, ദേവിക,അനുശ്രീ, അനാമിക, അതുല്യ, ഹരിത എന്നിവരും ഒത്തുചേർന്നു.
ചമ്പക്കുളം ബേബി മാസ്റ്ററുടെ പരിശീലനത്തിൽ ആണ് കുട്ടികൾ മത്സരത്തിനെത്തിയത്. അധ്യാപകനായ സിന്ധുലാൽ ആണ് മത്സരത്തിലേയ്ക്ക് നയിച്ചതും പ്രോത്സാഹിപ്പിച്ചതെന്നും കൃഷ്ണ ആർ. പിള്ള പറഞ്ഞു.
വഞ്ചിപ്പാട്ടിന്റെ പരമ്പരാഗത ശീലും താളബോധവും ഉൾക്കൊണ്ടായിരുന്നു കുട്ടികളുടെ മത്സരപ്രകടനം എന്ന് ചമ്പക്കുളം ബേബി മാസ്റ്റർ പറഞ്ഞു. ഒക്ടോബർ രണ്ടാം വാരം കൊല്ലത്തു വച്ചു ജില്ലാതലമത്സരത്തിൽ മാറ്റുരയ്ക്കാനുള്ള തയാറെടുപ്പിലാണ് കുട്ടികൾ.