തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ എംഎസ് അഗര്‍വാള്‍ സ്റ്റീല്‍ പ്ലാന്റില്‍ ബുധനാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ഭൂരിഭാഗവും പ്ലാന്റില്‍ ജോലി ചെയ്യാന്‍ കരാര്‍ എടുത്ത തൊഴിലാളികളാണ്.
പ്ലാന്റില്‍ നിന്ന് ഒരു വലിയ അഗ്‌നിഗോളം പൊട്ടിത്തെറിക്കുന്നതും തുടര്‍ന്ന് ചെറിയ സ്ഫോടനങ്ങള്‍ ഉണ്ടായതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു
തിരുപ്പതി ജില്ലയിലെ പെണ്ണേപള്ളി മേഖലയില്‍ രാത്രി 10.15ഓടെയാണ് സംഭവം. സ്ഫോടനത്തിന്റെ ആഘാതം വളരെ രൂക്ഷമായതിനാല്‍ ജനല്‍ച്ചില്ലുകളും പരിസരത്തെ കെട്ടിടങ്ങളും തകര്‍ന്നു.
പ്ലാന്റിലെ ബോയിലറിന്റെ പ്രവര്‍ത്തന തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് സംശയിക്കുന്നു.
പരിക്കേറ്റ തൊഴിലാളികളെ നെല്ലൂരിലെയും നായിഡുപേട്ടയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്ലാന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.