ശ്രീകണ്ഠപുരം: വളക്കൈയില്‍ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നടത്തിയ പരിശോധനയില്‍ തകരാറില്ലെന്ന് കണ്ടെത്തി.
കുറുമാത്തൂര്‍ ചിന്മയ സ്കൂള്‍ ബസാണ് ബുധനാഴ്ച വൈകുന്നേരം ശ്രീകണ്ഠപുരം റോഡില്‍ വളക്കൈയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ചൊറുക്കള നാഗത്തിനു സമീപം എം.പി. രാജേഷ്-സീന ദമ്പതികളുടെ മകള്‍ നേദ്യ (11) മരിച്ചിരുന്നു.