കൊച്ചി: ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ കേസിൽ തുടർനടപടികളുമായി പോലീസ്.
സാമ്പത്തികാരോപണങ്ങൾ സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
മൃദംഗ വിഷന്‍ കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.