അദാനിയോട് ‘നോ’ പറഞ്ഞ് തമിഴ്നാട്; 82 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിനുള്ള ടെൻഡർ റദ്ദാക്കി

ചെന്നൈ: അദാനിയുടെ സ്മാർട്ട് മീറ്റർ വാങ്ങില്ലെന്ന് തമിഴ്നാട്. ടെണ്ടർ നടപടികൾ തമിഴ്നാട് വൈദ്യുതി വകുപ്പ് റദ്ദാക്കി. 82 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങനായിരുന്നു ടെണ്ടർ. ഉയർന്ന തുക കാരണമാണ് ടെൻഡര്‍ റദ്ദാക്കിയതെന്ന് ടാംഗഡ്‌കോ വ്യക്തമാക്കി. അദാനിക്കെതിരെ അമേരിക്കയിലെ നടപടിക്ക് മുൻപേ ഈ തീരുമാനം എടുത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവയുൾപ്പെടെ എട്ട് ജില്ലകളിൽ 82 ലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പാക്കേജ് ടെൻഡാറാണ് റദ്ദാക്കിയത്.

അദാനി കമ്പനി ആവശ്യപ്പെട്ട തുക ഉയര്‍ന്നതാണ്. തുടര്‍ന്ന് ചര്‍ച്ചകൾ നടത്തിയിട്ടും വാഗ്ദാനം ചെയ്ത നിരക്ക് സ്വീകാര്യമല്ലാത്തതിനാലാണ് ടെൻഡർ റദ്ദാക്കിയത്. റീടെൻഡർ ഉടൻ പ്രഖ്യാപിക്കും. ഭരണപരമായ കാരണങ്ങളാൽ മറ്റ് മൂന്ന് പാക്കേജുകളുടെ ടെൻഡറുകളും റദ്ദാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ സ്മാർട്ട് മീറ്ററിന് അദാനി ഗ്രൂപ്പ് നിശ്ചയിച്ച വില സംബന്ധിച്ച് വിശദമായ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിനുള്ള മൂലധനച്ചെലവിന്‍റെ ഒരു ഭാഗം തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് അഡ്വാൻസായി നൽകുമ്പോൾ, ബാക്കി തുക അദാനി ഗ്രൂപ്പ് പ്രതിമാസം ഒരു മീറ്ററിന് നിശ്ചിത നിരക്കിൽ ശേഖരിക്കുന്ന തരത്തിലായിരുന്നു ആലോചനയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

‘ഞാൻ എന്താ ഇവിടെ, എന്താണ് സംഭവിച്ചത്…?’ ഞെട്ടിച്ച വിമാനാപകടത്തെ അതിജീവിച്ചിട്ടും നടുക്കം മാറാതെ ക്രൂ മെമ്പർ

ആളും അനക്കവും ഇല്ലാത്ത സ്ഥലത്ത് വരുമ്പോൾ ഒരു തട്ട്! രാത്രിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്ക് ‘എട്ടിന്‍റെ പണി’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin