നജ്റാൻ (സൗദി അറേബ്യ): ഇന്ത്യൻ ജനാധിപത്യ വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഇതിഹാസ വനിതയും ധീര രക്തസാക്ഷിയുമായ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിദിനം ചൊവാഴ്ച്ച (ഒക്ടോബർ 31) സമുചിതമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് സൗദി ദക്ഷിണ മേഖലയിലെ നജ്റാൻ ഒഐസിസി കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
“രക്തത്തിനു പകരമായി മറ്റൊന്നില്ല” എന്ന മുദ്രാവാക്യവുമായി നജ്റാനിലെ കിംഗ് കാലിദ് ആശുപത്രിയിൽ വെച്ച് നടന്ന രക്തദാന ക്യാമ്പിൽ മുപ്പതിൽ പരം ഒഐസിസി പ്രവർത്തകർ രക്തദാനം നൽകി. ഷാക്കിർ കൊടശേരി സംരംഭത്തിന് നേതൃത്വം നൽകി.
രക്തദാന ക്യാമ്പ് നടത്താൻ അനുമതി നൽകിയ കിംഗ് ഖാലിദ് ഹോസ്പിറ്റിലെ ബ്ലഡ് ബാങ്ക് ഡിപ്പാർട്മെന്റ്ന് നന്ദി സൂചകമായി നജ്റാൻ ഒഐസിസി പ്രസിഡന്റ് ഷാക്കിർ കൊടശേരി ഡോ. അലി ഇസ്മായിലിന് സ്നേഹോപഹാരം നൽകി.
മീഡിയ കൺവീനർ ഫൈസൽ പോക്കോട്ടുംപാടം, ക്രിസ്റ്റിൻ രാജ്, വിനോദ്, സാജിദ് കോട്ടോപ്പാടം, ബിജു ജേക്കബ് പത്തനാപുരം, ഫഹദ് മേലാറ്റൂർ, അബുലൈസ് ചുള്ളിപ്പാറ, അബുൽ കാദർ കണ്ണൂർ, ഫഹീദ് അലി മലപ്പുറം, കണ്ണൻ, ഹമീദ് പാലക്കാട്, സജീർ പട്ടാമ്പി, എന്നിവർ നേതൃത്വം നൽകി. അരുൺ കുമാർ സ്വാഗതവും, തുളസിധരൻ നന്ദിയും പറഞ്ഞു.